കൊച്ചി∙ അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലകേസിൽ പ്രതി ബാബുവിന് വധശിക്ഷ. ബാബുവിന്റെ സഹോദരന്റെ മകൾ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. സഹോദരൻ ശിവനെയും ഇയാളുടെ ഭാര്യ വൽസയേയും കൊലപ്പെടുത്തിയ കേസിൽ ഇരട്ടജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിലായി നാലു ലക്ഷത്തി പതിനായിരം രൂപ ബാബു പിഴയും ഇയാൾക്കെതിരെ ചുമത്തി.