സംസ്ഥാനത്ത് ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. ഇതിന്റെ ഭാഗമായി സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 9:30 മുതൽ 12:30 വരെയാകും അങ്കണവാടികൾ പ്രവർത്തിക്കുക. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും. 15നു മുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചുകൾ തിരിക്കണമെന്നും നിർദ്ദേശമുണ്ട്. ജീവനക്കാരെല്ലാം വാക്സിനെടുക്കണമെന്നും രക്ഷിതാക്കൾക്ക് അങ്കണവാടികളിൽ പ്രവേശിക്കാൻ അനുവാദമില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.