നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനു നോട്ടീസ് അയച്ചു.
ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ് ജോമോന്‍ പറയുന്നത്. 2014-ലായിരുന്നു ജോമോന്റെയും ആന്‍ അഗസ്റ്റിന്റെയും വിവാഹം. ഇരുവരും ഏറെ നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.
എല്‍സമ്മ എന്ന ആണ്‍ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി സിനിമകളില്‍ താരം വേഷമിട്ടു. വിവാഹശേഷം അഭിനയത്തില്‍ അത്ര സജീവമല്ല ആന്‍. ചാപ്പാകുരിശിലൂടെ സിനിമയില്‍ എത്തിയ ജോമോന്‍ ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരില്‍ ഒരാളാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകള്‍ക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിങ് ചിത്രത്തിലാണ് ജോമോന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.