ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി ആൻമരിയ ബിജു. ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻമരിയ ഒന്നാം സ്ഥാനം നേടിയത്.ആൻ മരിയക്ക് അഭിനന്ദനങ്ങൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി കത്തയച്ചു.
13 നും 19 നും ഇടയിൽ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആൻമരിയ ഒന്നാം സ്ഥാനം നേടിയത്. ജൂണിലായിരുന്നു മത്സരം. ഓൺലൈനായാണ് ആൻമരിയ മത്സരത്തിലേക്ക് അപേക്ഷ നൽകിയതും മത്സരിച്ചതും. നിരന്തരമായ പരിശ്രമത്തിലൂടെയാണ് മനോഹരമായ കൈയക്ഷരം ആൻമരിയ കരസ്ഥമാക്കിയത്.