അന്നബെൻ,സണ്ണിവെയ്ൻ ചിത്രം ‘സാറാസ്’ ഓടിടിയിൽ എത്തും; ഹിറ്റായി ഗാനം
അന്നബെന്നിനെയും സണ്ണിവെയ്നിനെയും നായികാ നായകൻമാരാക്കി ജൂഡ് ആന്റണി ജോസഫ്
സംവിധാനം ചെയ്ത ചിത്രം സാറാസിന്‍റെ ആദ്യഗാനം പുറത്തിറക്കി. സൂരജ് സന്തോഷ് ആലപിച്ച
മേലെ വിണ്ണിൻ എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ജൂലൈ അഞ്ചിന് ചിത്രം
ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
നടൻ വിനീത് ശ്രീനിവാസന്‍റെ ഭാര്യ ദിവ്യ ആദ്യമായി പിന്നണിഗായിക ആവുന്നത് സാറാസിലൂടെയാണ്.
ഇരുവരും ഒരുമിച്ച് പാടുന്നു എന്ന പ്രത്യേകതയും ഉണ്ട്. മനു രഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ്
ഈണമിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നു.
അന്നയുടെ അച്ഛൻ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ,
അജു വർഗീസ്, സിജു വിത്സൺ, സിദ്ധിഖ്, വിജയകുമാർ, മല്ലിക സുകുമാരൻ, ധന്യ വർമ്മ, സിന്ദ്ര, ജിബു ജേക്കബ്
തുടങ്ങി നിരവധിപേർ അഭിനിയിച്ചിരിക്കുന്നു. അക്ഷയ് ഹരീഷിന്‍റേതാണ് കഥ. നിമിഷ് രവിയാണ് ക്യാമറ.
ക്ലാസ്മേറ്റ്സ് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാതാക്കളായ പി.കെ.മുരളീധരനും ശാന്തമുരളിയുമാണ്
നിർമാണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലുലുമാൾ, കൊച്ചി മെട്രോ , വാഗമൺ എന്നിവിടങ്ങളിൽ
ആയിരുന്നു ചിത്രീകരണം.