Spread the love
1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഇന്നുമുതല്‍

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഇന്ന് ആരംഭിക്കും. വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 34 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എല്ലാ പാഠഭാഗങ്ങളില്‍നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാകും. എട്ട്, ഒന്‍പത് ക്ലാസുകളുടെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും. പ്ലസ്ടു പരീക്ഷ മുപ്പതാം തീയതിയും എസ്.എസ്.എല്‍.സി 31നും തുടങ്ങും.

Leave a Reply