ഈയിടയ്ക്ക് മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയായ സംഭവമായിരുന്നു ഗ്രീൻ ഹൗസ് ചാനൽ ഉടമ രോഹിത്തും അമ്മയും സഹോദരിയുമായുള്ള പ്രശ്നം. ഒരുപക്ഷേ രോഹിത് എന്നു പറഞ്ഞാൽ മലയാളികൾക്ക് അത്ര എളുപ്പം കത്തില്ല. പക്ഷേ ആവശ്യത്തിന് അത്യാവശ്യത്തിനും എല്ലാവർക്കും വേണ്ട വൃത്തി എന്ന കാര്യത്തിനെ കാണിച്ചു കാണിച്ചു അരോചകമായ എന്തോ ഒന്നാക്കി മാറ്റിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പച്ച വീട്ടിൽ പ്രശ്നേഷ് എന്നു പറഞ്ഞാൽ എല്ലാവർക്കും എളുപ്പം മനസ്സിലാകും .രോഹിത് തങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന് ആരോപിച്ച് അമ്മയും പെങ്ങളും രംഗത്തെത്തുകയായിരുന്നു. നാളുകളായി രോഹിത്തിന്റെ കമ്പനിയിൽ വർക്ക് ചെയ്തതിന് കാര്യമായ പ്രതിഫലം ഒന്നും തന്നെ നൽകിയിരുന്നില്ലെന്നും ഇരുവരും ആരോപിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയ രോഹിത് മോശവും ഗുരുതരവുമായ നിരവധി ആരോപണങ്ങളാണ് അമ്മയ്ക്കും സഹോദരിയ്ക്കും എതിരെ ഉയർത്തിയിരുന്നത്. ഇപ്പോഴിതാ അമ്മയെയും സഹോദരിയെയും അധിക്ഷേപിച്ച് വീണ്ടും പോസ്റ്റുമായി രംഗത്തെത്തി ഇരിക്കുകയാണ് രോഹിത്.
രോഹിത്തിന്റെ പോസ്റ്റ്
അനിയത്തിയെ നിർത്തിക്കൊണ്ട് ചേട്ടൻ കല്യാണം കഴിക്കരുത്. എന്റെ കല്യാണത്തിന് എന്റെ അമ്മയുടെ പക്കൽനിന്നും ഞാൻ ഒരുപാട് കേട്ട ഒരു ഡയലോഗ് ആണിത്.
ആണുങ്ങൾക്ക് കല്യാണപ്രായം എന്നൊന്നുമില്ല. അനിയത്തിയെ കെട്ടിക്കണം, വീടുവെക്കണം, കുടുംബംനോക്കണം, അനിയത്തിയുടെ പേറെടുക്കണം, അളിയനെ തീറ്റണം… ഇതൊക്കെ കഴിഞ്ഞിട്ട് പിന്നെ ആണുങ്ങൾ എപ്പോഴാണ് സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടത്
മൂക്കിൽപ്പല്ലും വന്ന് നടുവുമൊടിഞ്ഞ് ചാവാറാവുമ്പോൾ എന്തിനാണ് കല്യാണം, ആ സമയത്ത് വേണ്ടത് ആശുപത്രിയും ഹോം നേഴ്‌സുമൊക്കെയല്ലേ പുരുഷന് ആവതുള്ള പ്രായത്തിൽ അവനുവന്ന ആലോചനകളൊക്കെ മുടക്കിയിട്ട് അവന്റെ മധ്യവയസ്സിൽ കല്യാണം കഴിപ്പിക്കാൻ മുക്കറയിടുന്ന അമ്മമാരെയും പെങ്ങമ്മാരേയും കണ്ടിട്ടുണ്ടോ
സത്യത്തിൽ അത് അവനോടുള്ള സ്‌നേഹംകൊണ്ടല്ല, മറിച്ച് അവനെ പിഴിഞ്ഞ് അവന്റെ ചാറുമുഴുവനും എടുത്തിട്ട് ഇനി അവന്റെ വാർധക്യത്തിൽ അവനെ നോക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് അവനെ ഒഴിവാക്കുന്ന കാഴ്ചയാണത്.
എന്തൊരു ലോകമാണല്ലേ പുരുഷനെ എല്ലാവര്ക്കും നന്നായിട്ട് മുതലാക്കാം, അവനത് തിരിച്ചറിഞ്ഞുവെന്ന് കണ്ടാൽ പിന്നെ victim card ആയി അവൻ ഭൂലോക പിഴയായി, ആജന്മ ശത്രുവായി







