Spread the love
ദീപങ്ങളുടെ ഉത്സവമായ മറ്റൊരു ദീപാവലി ദിനം കൂടി

ദീപങ്ങളുടെ ഉത്സവമായ മറ്റൊരു ദീപാവലി ദിനം കൂടി പടികടന്നെത്തുന്നു. ദീപം കൊളുത്തി, മഹുരം പങ്കിട്ട് തിന്‍മയ്ക്ക് മേല്‍ നന്‍മ നേടുന്ന വിജയത്തെ ആഘോഷിക്കുന്നു. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികളാണ് സാധാരണ മുഖ്യമായും ദീപാവലി ആഘോഷിക്കുന്നത്.

ശ്രീരാമചന്ദ്രന്‍ 14-വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ ആഘോഷമാക്കുന്നതാണെന്നു വിശ്വാസങ്ങളിലൊന്ന്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും ദീപാവലിയെ കാണുന്നു. മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്ന ദിനമാണ് ജൈനമത വിശ്വാസം. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ അതില്‍നിന്നു മഹാലക്ഷ്മി ഉയര്‍ന്നു വന്ന ദിവസമാണു ദീപാവലി എന്നും വിശ്വാസം ഉണ്ട്. തിന്‍മയ്ക്ക് മേല്‍ നന്‍മ വിജയം വരിക്കുന്നതിന്റെ ആഘോഷമാണ് ഒരോ ദീപാവലിയും.

വായു മലിനീകരണം കണക്കിലെടുത്ത് മിക്ക സംസ്ഥാനങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് സുപ്രീംകോടതി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാത്രി 8 മുതല്‍ 10 മണി മാത്രമാണ് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്.

Leave a Reply