
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ. വെമ്പാല മുക്കുളം മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ജനവസമേഖലയല്ലാത്തതിനാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടു.
ഇന്ന് പുലർച്ചെ മൂന്നേ മുക്കാലോടെയാണ് ഉരുൾപ്പൊട്ടൽ ഉണ്ടായതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റാണ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുന്നത്.
കോട്ടയം മണിമലയാറിൽ ഇന്ന് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്നലെ ജലനിരപ്പ് താഴ്ന്ന നിലയിലായിരുന്നു.