തൊടുപുഴ: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു. ഇതോടെ നിലവിൽ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 798 ഘനയടി വെള്ളം ആണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.45 അടിയായി. ഇടുക്കിയിൽ 2400.56 അടിയാണ് ജലനിരപ്പ്.
അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ ഉള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ മഴ ശക്തമായിട്ടുണ്ട്.