കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ഷോപ്പിയാനിലാണ് ആക്രമണമുണ്ടായത്. കശ്മീരി പണ്ഡിറ്റായ സുനിൽ കുമാറാണ് വെടിവെപ്പിൽ മരിച്ചത്. ഒരാള്‍ക്ക് പരിക്കുണ്ട്. ആറ് ദിവസത്തിനിടയിലെ എട്ടാമത്തെ ഭീകരാക്രമണമാണിത്. ഇന്നലെ രാത്രിയും ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം നടന്നിരുന്നു. ഗോപാൽപുരയിലും കശ്മീരിലെ പൊലീസ് കൺട്രോൾ റൂമിന് നേരെയുമാണ് ഇന്നലെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു പൊലീസുകാരനും നാട്ടുകാരനും പരിക്കേറ്റിരുന്നു.അക്രമികളെ പിടികൂടാനായി സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്.