Spread the love
നിയമലംഘകരെ സഹായിക്കുന്നവർക്ക് വീണ്ടും മുന്നറിയിപ്പ്: ഒരു ലക്ഷം റിയാൽ പിഴയും നാടുകടത്തലും

റിയാദ്: ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് ജോലിയും യാത്രാ, താമസ സൗകര്യങ്ങളും നൽകുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് ജോലിയും യാത്രാ, താമസ സൗകര്യങ്ങളും നൽകുന്നവർ വിദേശികളാണെങ്കിൽ അവരെ ശിക്ഷകൾ പൂർത്തിയാക്കിയ ശേഷം നാടുകടത്തും. ഇഖാമ, തൊഴിൽ നിയമ ലംഘകരെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
നുഴഞ്ഞുകയറ്റക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായങ്ങൾ നൽകുന്നവർക്ക് 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനവും താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടവും കണ്ടുകെട്ടുകയും ചെയ്യും.

Leave a Reply