തൃശൂർ∙ ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കാട്ടാനക്കൂട്ടം ചായക്കട തകര്‍ത്തു. ഇന്നു പുലര്‍ച്ചെയാണ് കാട്ടാന ഇറങ്ങിയത്. ചായക്കടയിലെ സാധനസാമഗ്രികള്‍ വലിച്ചിടുകയും ഗ്രില്ല് തകര്‍ക്കുകയും ചെയ്തു. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകര്‍ത്തത്. ആറ് ആനകള്‍ അടങ്ങുന്ന കൂട്ടമാണ് കടയുടെ ഭാഗത്ത് ഇറങ്ങിയത്.
പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസവും കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നു. ചൂടു കൂടിയതോടെ ആനകൾ കൂട്ടത്തോടെ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. തുമ്പൂര്‍മുഴി കാണാന്‍ വിനോദസഞ്ചാരികള്‍ ഇറങ്ങുന്ന സ്ഥലത്താണ് ഇന്നു കാട്ടാനക്കൂട്ടത്തെ കണ്ടത്.