Spread the love

കോട്ടയം∙ പുതുപ്പള്ളിയിൽ അവകാശവാദത്തിനൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജയിക്കാനാവശ്യമായ വോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മണ്ഡലത്തിൽ നിന്ന് ലഭിക്കുമെന്ന് എം.വി.ഗോവിന്ദൻ വ്യക്തമാക്കി. എ.കെ. ആന്റണിക്ക് മകനെ കോൺഗ്രസാക്കി നിർത്താൻ സാധിക്കാത്തത് അദ്ദേഹത്തിന്റെ പരിമിതിയാണെന്ന് ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

പുതുപ്പള്ളിയിൽ യുഡിഎഫ് ജയിക്കാൻ പോകുന്നില്ല. ബിജെപിക്ക് വോട്ടുകുറഞ്ഞാൽ അതിനർഥം കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയിലെത്തി എന്നതാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ അതിൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ചു വികസനം മാത്രം എത്തിയ മണ്ഡലമാണ് പുതുപ്പള്ളി എന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

Leave a Reply