മലയാളത്തിലും തമിഴിലും തെലുങ്കിലും കണ്ണടയിലും എല്ലാം ഒരുപോലെ സ്വീകാര്യത നേടിയ നടിയാണ് കീർത്തി സുരേഷ്. ഇപ്പോഴിതാ താരം തന്റെ ദീർഘകാല സുഹൃത്ത് കൂടിയായ ആന്റണി തട്ടിലിനെ വിവാഹം കഴിക്കാൻ പോവുകയാണ് എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചൂട്പിടിച്ച ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നുള്ളവരുടെ പേരുകൾ പോലും പലപ്പോഴായി കീർത്തിയുടെ ഭാവിവരൻ എന്ന നിലയിൽ വർഷങ്ങളായി ഉയർന്നു കേട്ടിരുന്നു. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ പേരായിരുന്നു അതിലൊന്ന്. അതിനിടെയാണ് കീർത്തിക്ക് അടുത്ത മാസം വിവാഹം നടക്കുമെന്ന അപ്രതീക്ഷിത വാർത്ത.
കൊച്ചിയിലും ദുബായിലുമായി ബിസിനസ് നടത്തുന്നയാളാണ് ഭാവി വരൻ ആന്റണി. റിസോർട്ട് ഉൾപ്പെടുന്ന മേഖലകളിൽ നിക്ഷേപമുള്ള ആന്റണിയുമായി താരത്തിന് പതിനഞ്ച് വർഷത്തെ പ്രണയം ഉണ്ടെന്നാണ് റിപ്പോർട്ട്. പ്രണയത്തിലും വ്യക്തി ജീവിതത്തിലും സ്വകാര്യത സൂക്ഷിക്കുന്ന ആളാണ് ആന്റണിയെന്നും അതിനാലാവാം പ്രണയം പുറത്തുപറയാതിരുന്നതെന്നും ആരാധകര്‍ ചൂണ്ടികാട്ടുന്നു. കീര്‍ത്തി സുരേഷ് തന്നെ തന്റെ വിവാഹക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം ഗോവയിലായിരിക്കും. കീര്‍ത്തി സുരേഷ് വിവാഹ ശേഷം സിനിമയില്‍ ഉണ്ടാകുമെന്ന് നടിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. കീര്‍ത്തി സുരേഷിന്റേതായി ആദ്യ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കുകയുമാണ്.അതേസമയം ആന്റണിയെ കീർത്തിയുടെ അടുത്ത കൂട്ടുകാരിയും നടിയുമായ കല്യാണി പ്രിയദർശൻ ഉൾപ്പെടെയുള്ള താരങ്ങളും സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്.