Spread the love
മാനിപുരം സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

മാനിപുരം എ യു പി സ്കൂളിലെ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും സാമൂഹ്യ വിരുദ്ധർ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തി. പാഠപുസ്തകങ്ങളും പഠനോപകരങ്ങളും മറ്റു വിലപ്പെട്ട വസ്തുക്കളും വലിച്ചെറിഞ്ഞ് നാശനഷ്ടം വരുത്തി വെച്ചു. ചുമരിലും ബോർഡിലും അശ്ലീല സന്ദേശങ്ങളും എഴുതി വെച്ച സംഘം സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പൂന്തോട്ടത്തിലെ ചെടികളും അടിച്ച് നശിപ്പിച്ചു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ കൊടുവള്ളി പൊലീസിൽ പരാതി നൽകി.

Leave a Reply