മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ സന്തോഷ നിമിഷങ്ങളില്‍ താരരാജാവും പങ്കാളിയാണ്. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ് അനീഷയെ വിവാഹം ചെയ്തത്. കുടുംബസുഹൃത്തുക്കളായിരുന്നു ഇരുവരും. വിവാഹനിശ്ചയത്തില്‍ മാത്രമല്ല വിവാഹ ചടങ്ങിലും മോഹന്‍ലാല്‍ കുടുംബസമേതമായി എത്തിയിരുന്നു. പ്രണവവും വിസ്മയയും ചടങ്ങില്‍ പങ്കെടുത്തു.
വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നാളുകള്‍ക്ക് ശേഷമാണ് വിസ്മയയെ കുടുംബത്തിനൊപ്പം കാണുന്നത്. പ്രണവിന്റെ കൈ പിടിച്ചാണ് വിസ്മയ ചടങ്ങിനെത്തിയത്. ഇവരുടെ പിന്നാലെയാണ് മോഹന്‍ലാലും സുചിത്രയും എത്തിയത്. സ്റ്റൈലിഷ് വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരകുടുംബം എത്തിയത്.
അപൂര്‍വ്വമായി മാത്രമാണ് പ്രണവും വിസ്മയയും പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. നേരത്തെ ശരീരഭാരം കുറച്ചതിനെ കുറിച്ച് വിസ്മയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. പ്രണവിന് പിന്നാലെയായി വിസ്മയയും അഭിനയ രംഗത്തേക്ക് എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ സംവിധാന സഹായിയായി വിസ്മയയും പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു.