സണ്ണി വെയിന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെിയലര്‍ പുറത്ത് വിടുന്നത്. കേരളത്തില്‍ തീയറ്ററുകള്‍ തുറന്നപ്പോള്‍ പലയിടങ്ങളിലും ട്രെയിലര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. വളരെ കുറച്ച് സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ പേജുകളിലും ട്രെലിയര്‍ ശ്രദ്ധേയമായിരിക്കുകയാണ്.
ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ പ്രിന്‍സ് ജോയ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും തിയറ്ററുകള്‍ അടച്ചതോടെ റിലീസ് ചെയ്യാന്‍ പറ്റിയിരുന്നില്ല. ജനുവരിയില്‍ തിയറ്ററുകള്‍ തുറന്നതോടെ അനുഗ്രഹീതന്‍ ആന്റണി ഉടന്‍ റിലീസിനൊരുങ്ങുകയാണ്.