സ്റ്റാർ മാജിക്ക് എന്ന ഒറ്റ ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സിനിമ-സീരിയൽ താരമാണ് അനുമോൾ. അനുമോളുടെ സംസാര രീതിയും പെരുമാറ്റവുമൊക്കെയാണ് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത്. അനുമോളോട് എപ്പോൾ കല്യാണമെന്ന് ആരാധകർ നിന്തരം ചോദിക്കാറുമുണ്ട്. സ്റ്റാർ മാജിക്കിലെ തന്നെ തങ്കച്ചനും അനുവും പ്രണയത്തിലാണെന്ന തരത്തിൽ സംസാരം ഉണ്ടായിരുന്നുവെങ്കിലും തങ്കച്ചൻ തന്റെ ചേട്ടനെ പോലെയാണെന്ന് അനു പറഞ്ഞിരുന്നു.
അതേ പോലെ സീരിയൽ നടൻ ജീവനും അനുവും പ്രണയത്തിലാണെന്ന ചർച്ചയും നടന്നിരുന്നു. മലയാളികൾ അല്ലേ, എന്തും പറയാമല്ലോ, നാക്ക് ഉണ്ടല്ലോ, അത്ര തന്നെ എന്നാണ് ഇതിനോട് അനു പ്രതികരിച്ചത്. എന്നാലിപ്പോൾ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അനുമോൾ. സ്റ്റാർ മാജിക്കിലെ ഐശ്വര്യയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് അനു തന്റെ വിവാഹത്തെ കുറിച്ചുള്ള വിഷയത്തിൽ പ്രതികരണം നടത്തിയത്.
യൂട്യൂബ് ചാനലുകളോട് സംസാരിക്കുമ്പോൾ വിവാഹത്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അനു തന്റെ വിവാഹ ഡേറ്റ് പറഞ്ഞത്. നവംബർ 24, 25 ആണ് തന്റെ വിവാഹം എന്നാണ് താരം പറഞ്ഞത്. നമുക്കെല്ലാവർക്കും അന്ന് കാണാമെന്നും അനു പറയുന്നുണ്ട്. വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം, ഐശ്വര്യ പറഞ്ഞില്ലല്ലോ വരന്റെ പേര്, അത് പോലെ എന്റേതും വഴിയേ പറയാം എന്നാണ് അനു പറഞ്ഞത്.
അറേഞ്ചിഡ് ആണ് മാട്രിമോണി വഴിയാണ് എന്നൊക്കെയാണ് അനു പറഞ്ഞത്. എന്നാൽ ഇത് അനു മോൾ തമാശയായി പറഞ്ഞത് ആണോ എന്ന സംശയം ആരാധകർക്കുണ്ട്. അനുമോൾ പറയുന്നത് ശരിയാണെങ്കിൽ വളരെ സന്തോഷമാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. അതേസമയം വിവാഹത്തെ കുറിച്ചുള്ള വാർത്താ പോസ്റ്റുകൾക്ക് താഴെ വരൻ തങ്കച്ചൻ ആണോയെന്ന് ചോദിച്ചും ചില ആരാധർ എത്തുന്നുണ്ട്.