ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും തന്റെ മകളും സിനിമാ താരവുമായ അനുപമ പരമേശ്വരനെയും ചേര്‍ത്തു സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്ന പ്രചാരണങ്ങളെ തള്ളി മാതാവ് സുനിത പരമേശ്വരന്‍. തല്‍ക്കാലം ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത പറഞ്ഞു.
അനുപമയുടെ കല്യാണംതന്നെ സമൂഹമാധ്യമങ്ങളില്‍ പലതവണ കഴിഞ്ഞതല്ലേയെന്നു സുനിത ചോദിച്ചു. അനുപമയെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്ബോള്‍ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേര്‍ത്തു മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്തെന്നാണു തോന്നുന്നത്. – സുനിത പറഞ്ഞു.
ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിനു പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയാത്തത്. അനുപമ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോള്‍ മെയ്ക്കപ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും സുനിത പറഞ്ഞു. അതേ സമയം, ഗൂഗിളില്‍ ഉള്‍പ്പെടെ അനുപമ പരമേശ്വരന്‍ – ബുമ്ര സേര്‍ച്ചിങ് കീ വേഡ് ട്രെന്‍ഡിങ്ങാണ്.