Spread the love
കുട്ടിയെ തിരികെ കിട്ടാന്‍ അനുപമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കും

അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍, കുട്ടിയുടെ അമ്മ അനുപമ ഹൈക്കോടതിയില്‍ നാളെ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യും. വഞ്ചിയൂര്‍ കുടുംബ കോടതിയിലെ ദത്ത് നടപടികള്‍ റദ്ദാക്കണമെന്നും അനുപമ ആവശ്യപ്പെടുന്നുണ്ട്. കുട്ടിയെ മാതാപിതാക്കള്‍ തട്ടിയെടുത്തുവെന്നാണ് അനുപമ ആരോപിക്കുന്നത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. , വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കില്ലെന്നും സൂചനകളുണ്ട്.

Leave a Reply