ബോളിവുഡ് സൂപ്പർ താരം അനുഷ്ക ശർമയും വിരാട് കോലിക്കും കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഹൃദ്യമായ ഒരു ചിത്രം പങ്കുവച്ചാണ് കോലി സന്തോഷ വാർത്ത പങ്കുവച്ചത്. ചിത്രത്തിൽ അനുഷ്ക ധരിച്ചിരിക്കുന്ന വസ്ത്രം ഫാഷൻ ലോകത്ത് ഇപ്പോൾ വൈറലായിരിക്കുകയാണ്.
അതീവ ഭംഗിയാർന്ന, കറുപ്പിൽ വെള്ള ഡോട്ടുകൾ പ്രിന്റ് ചെയ്ത ഡ്രസ് ആണ് അനുഷ്ക ധരിച്ചത്. ഫുൾ സ്ലീവും റഫിൾ ഡീറ്റൈയ്‌ലിങ്ങുമുള്ള ഈ വസ്ത്രം ലൊസാഞ്ചലസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലേബൽ നിക്കോളസിൽ നിന്നുമാണ്.
എന്നാൽ ഗർഭകാലത്ത് വയർ വലുതാകുമ്ബോൾ ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാൻ പാകത്തിൽ ഇലാസ്റ്റിക്കും നൽകിയിട്ടുണ്ട്. 45,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. ആക്സസറീസ് ധരിക്കാതെ, മേക്ക്പ് ഒഴിവാക്കി ഫ്രഷ് ഫെയ്സ് ലുക്കിലാണ് അനുഷ്ക എത്തിയതും. താരത്തിന്റെ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.