കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തില്‍ പങ്കെടുത്തു നടി അനുശ്രീ. അനുശ്രീ പ്രചരണത്തിനെത്തിയത് പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ യൂഡിഎഫ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗ്ഗീസിന് വേണ്ടിയാണ്. യുഡിഎഫ് സംഘടിപ്പിച്ച കുടുംബയോഗത്തിലാണ് അനുശ്രീ പങ്കെടുത്തത്. വര്‍ഷങ്ങളുടെ സൗഹൃദമാണ് തനിക്ക് റിനോയുമായുള്ളതെന്നും അതിനാലാണ് പ്രചരണത്തിന് എത്തിയതെന്നും അനുശ്രീ പറയുന്നു.വിജയിക്കുകയാണെങ്കില്‍ നാടിന് വേണ്ടി കഴിയുന്ന കാര്യങ്ങളെല്ലാം റിനോയ് നാടിനായി ചെയ്യുമെന്നും തനിക്കതില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അനുശ്രീ പറഞ്ഞു.
ഒപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേരുന്നതായും അനുശ്രീ പറഞ്ഞു. കൊവിഡും സാമൂഹിക അകലുമെല്ലാം മറന്ന് നിരവധി പേരാണ് അനുശ്രീയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തിയത്. കൂടാതെ പൊതുവെ തനിക്ക് രാഷ്ട്രീയ പരിപാടികളില്‍ പോയി പരിചയമില്ല. അവിടെ പറയുന്ന കാര്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടുക മറ്റൊരു രീതിയിലാകും. പക്ഷെ ഇവിടെ വരാന്‍ കാരണം വര്‍ഷങ്ങളായുള്ള സൗഹൃദമാണെന്നും അനുശ്രീ പറഞ്ഞു. അതേസമയം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്ത തന്നെ ബി.ജെ.പിയോട് ബന്ധപ്പെടുത്തി നടന്ന പ്രചരണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ‘അത് അവരുടെ സ്വകാര്യ ഇഷ്ടങ്ങളല്ലെ, ഇത് എന്റെയും’ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.