പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുടുംബവിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ സന്തോഷ വിവരം പങ്കുവെക്കുകയാണ് അനുശ്രീ.
സഹോദരന്‍ അനൂപിന്റെയും ആതിരയ്ക്കും ജനിച്ച മകനെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഈ സന്തോഷവാര്‍ത്ത അനുശ്രീ അറിയിച്ചത്.
‘ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം..’ എന്ന കുറിച്ചുകൊണ്ടായിരുന്നു അനുശ്രീ ചിത്രം ഷെയര്‍ ചെയ്തത്.