Spread the love

ഈ വർഷം തിയറ്ററുകളിൽ എത്തിയ ചില ചിത്രങ്ങളിൽ ഒന്നാണ് ‘ട്രാൻസ്’. ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ച്‌ വിസ്മയിപ്പിച്ച കഥാപാത്രമാണ് ജോഷ്വാ കാൽട്ടൻ. അൻവർ റഷീദ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ നസ്രിയയാണ് നായിക. അമൽ നീരദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റിലീസിന് മുൻപേ തന്നെ ഏറെ വാർത്താ പ്രാധാന്യം നേടിയ ചിത്രമാണ് ‘ട്രാൻസ്’. മൂന്ന് വർഷത്തെ കാലയളവിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്.ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമാണ് ‘ട്രാൻസ്’ എന്ന സിനിമ മുമ്ബോട്ട് വെക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ളൊരു തുറന്നു പറച്ചിലയുമായി എത്തിയിരിക്കുകയാണ് ട്രാൻസിന്റെ സംവിധായകനായ അൻവർ റഷീദ്. ട്രാൻസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളി ലൊന്നാണ്. അമലിനും ഫഹദിനും അത് അങ്ങനെ തന്നെയായിരിക്കുമെന്നും ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിന്റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.

ട്രാൻസ് എന്ന ചിത്രം എല്ലാ പ്രേക്ഷകരും ഒരു പോലെ സ്വീകരിക്കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. തന്റെ പഴയകാല ചിത്രങ്ങൾ വെച്ച്‌ നോക്കുമ്ബോൾ ട്രാൻസിലെ എന്റർടൈൻമെന്റ് ഘടകം കുറവാണെന്നും അദ്ദേഹം പറയുന്നു. എല്ലാതരം പ്രേക്ഷകർക്കും ഉൾകൊള്ളാൻ കഴിയാത്ത ഈ ചിത്രത്തിന് ആരാധകർ ഉണ്ടെന്നും തമിഴ് സംവിധായകനായ കെ.വി.ആനന്ദ് തന്നോട് ട്രാൻസ് ഇഷ്ടപ്പെട്ടിരുന്നു എന്ന് പറഞ്ഞതായും അൻവർ റഷീദ് പറഞ്ഞു.

അൻവർ റഷീദ് തമിഴിൽ ആദ്യമായി സിനിമയെടുക്കാൻ ഒരുങ്ങുകയാണ്. അൽഫോൺസ് പുത്രൻ സംവിധാനം നിർവഹിക്കുന്ന ഒരു ചിത്രവും അംബുജി സംവിധാനം ചെയ്യുന്ന ‘ഒതളങ്ങ തുരത്തും’ അൻവർ റഷീദ് നിർമിക്കും. ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply