നൂതനാശയങ്ങളുണ്ടോ?
വരൂ,യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ പങ്കെടുക്കാം
സ്‌കൂൾ, കോളജ്, ഗവേഷണ തലങ്ങളിലുള്ള വിദ്യാർഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ പങ്കുവയ്ക്കാനും പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിന് താൽപ്പര്യമുള്ള വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനങ്ങൾക്ക് www.yip.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളിലെ 13 നും 35 നും മധ്യേ പ്രായമുള്ള വിദ്യാർഥികൾക്കാണ് അവസരം. പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 25000 രൂപയും സംസ്ഥാനതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ ആശയങ്ങൾ വിജയകരമായി പൂർത്തിയാകുന്നതിന് മൂന്നു വർഷം ആവശ്യമായ മെന്ററിംഗ്, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകും. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് -ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂടുതൽ അന്വേഷണങ്ങൾക്കു ബന്ധപ്പെടുക കെ-ഡിസ്ക് ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീനി – +919447371995, രേഷ്മ – +9191886 17414