നാഗലശ്ശേരി സ്വദേശി ബർക്കത്ത് നിഷക്ക് ചെറുപ്രായത്തിൽ തന്നെ മോട്ടോർ വാഹനങ്ങളോട് അതീവ താൽപ്പര്യമായിരുന്നു . വെറും ഇഷ്‌ടം മാത്രമല്ല, ഓരോ വാഹനവും ഓടിച്ചുനോക്കും. മോട്ടോർ സൈക്കിളിലായിരുന്നു തുടക്കം. പിന്നെ, ഓട്ടോറിക്ഷയിലും കാറിലും ബസിലും ലോറിയിലുമെല്ലാം പയറ്റിത്തെളിഞ്ഞ ഈ മിടുക്കി 25-ാം വയസ്സിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഉൾപ്പെടെ അപകടകരമായ വസ്‌തുക്കൾ കയറ്റുന്ന വലിയ വാഹനം ഓടിക്കാനുള്ള ഹസാഡസ് ലൈസൻസ് സ്വന്തമാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വനിതയായി.