വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തിൽ നടൻ അപ്പാനി ശരത് നായകനാവുന്നു. രാവും പകലും കാളകൾക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒപ്പം തമിഴ് മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരും അഭിനയിക്കുന്നുണ്ട്.
‘വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെങ്കിലും തന്റെ വളരെ കാലത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമയിലേക്കുള്ള രംഗപ്രവേശം.
മൂന്നു വർഷങ്ങൾക്കു മുമ്പുണ്ടായ ജല്ലിക്കട്ട് നിരോധനവും തുടർന്നുണ്ടായ സമരവും പ്രത്യേക ഓർഡിനൻസിലൂടെ നിരോധനം നീക്കലുമൊക്കെ ലോക ശ്രദ്ധയാകർഷിച്ച സംഭവങ്ങളാണ്.പഴനിയിലെ റിച്ച് മൾട്ടി മീഡിയയുടെ ഡയറക്ടർ ഡോക്ടർ ജയറാം ശിവറാം ജല്ലിക്കട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോൾ വലിയ സന്തോഷത്തോടെ ഞാനത് ഏറ്റെടുക്കുകയായിരുന്നു’.സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു.