Spread the love
കശ്മീരിനു പുറമേ ല‍ഡാക്കിലും ജി-20 നടത്തും; കേന്ദ്രം

അടുത്ത വർഷത്തെ ജി-20 ഉച്ചകോടി ജമ്മു കശ്‌മീരിന് പുറമേ ലഡാക്കിലും നടത്തുന്നതിനെ കുറിച്ച് ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. 2020 മെയ് മുതൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ സംഘർഷം നടന്നു വരികയാണ്. അതിർത്തി പ്രദേശത്ത് യോഗങ്ങൾ നടത്താനുള്ള സർക്കാരിന്റെ നീക്കം ചൈനക്ക് മുഖത്തടിയേൽക്കുന്നതിനു തുല്യമാണെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ജമ്മു കശ്‌മീരില്‍ ജി-20 സമ്മേളനം നടത്തുന്നതിനെതിരെ ചൈനയും പാകിസ്ഥാനും പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം. ജി-20 സമ്മേളനത്തിനു മുന്നോടിയായി ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ജമ്മു കശ്മീരിൽ ജി-20 മീറ്റിങ്ങ് നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പാകിസ്ഥാൻ രൂക്ഷമായി വിമർശിച്ചിരുന്നു.

ഇതാദ്യമായിട്ടാകും ജമ്മു കശ്മീർ ഇത്തരമൊരു അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുക. ഇന്ത്യ ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതും ആദ്യമായാണ്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ജി-20-യുടെ 200 യോഗങ്ങളാണ് നടക്കുക. 2023 ഡിസംബർ 1 മുതൽ നവംബർ 30 വരെയായിരിക്കും സമ്മേളനം നടക്കുക. 2023-ലെ ജി-20 ഉച്ചകോടിയുടെ വേദിയായി കൊച്ചിയേയും പരിഗണിക്കുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ജി-20 ഉച്ചകോടിക്കു മുന്നോടിയായി ലോഗോ ഡിസൈൻ മത്സരത്തിൽ പങ്കെടുക്കാൻ യുവാക്കളിൽ നിന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചിരുന്നു.

Leave a Reply