ആപ്പിളിന്റെ സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്ന് 45 വര്‍ഷം മുന്‍പ് സ്വന്തമായി നിര്‍മ്മിച്ച കമ്പ്യൂട്ടർ ലേലത്തിന്. ‘ഷാഫെയ് കോളേജ്’ ആപ്പിള്‍-1 എന്ന പതിപ്പിലെ കമ്പ്യൂട്ടറാണിത്. 600,000 ഡോളറാണ് ഇതിന് പ്രതീക്ഷിക്കുന്ന ലേലത്തുക. ജോണ്‍ മോറന്‍ എന്ന ലേലക്കമ്പനിയാണ് ഇത് ലേലത്തിന് വെയ്ക്കുന്നത്. ഹവായ്യിലെ ക്ലാവ് പിടിക്കുന്ന മരമായ കോവ തടിയിലാണ് ഈ കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ കമ്പ്യൂട്ടര്‍ ആദ്യം വാങ്ങിയത്, കാലിഫോര്‍ണിയയിലെ റാഞ്ചോ ക്യുകമോങ്കയിലെ ഷാഫേയ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം പ്രൊഫസറായിരുന്നു. 1977 ല്‍ അത് അദ്ദേഹം തന്റെ വിദ്യാര്‍ത്ഥിയ്ക്ക് 650 ഡോളറിനു വിറ്റു.