സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്.എസ്.എല്‍.സി, പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. https://srcc.in/download/prospectus എന്ന ലിങ്കില്‍ നിന്നും ലഭിക്കും. ജനുവരി 15 നകം പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ ഡോ.എന്‍.ബി സുരേഷ് കുമാര്‍ അറിയിച്ചു. വിലാസം- ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in, ഫോണ്‍-04712325102. സ്‌റ്റൈലസ് അക്യുപങ്ച്വര്‍ വെല്‍നസ് റിസര്‍ച്ച് ഫൗണ്ടേഷന്‍-9946140247, ഷാലോം അക്യുപങ്ച്വര്‍ ക്ലിനിക് സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍-9745223382.