മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്/ നഗരസഭകളില്‍ പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാണ്ടികശാല (വേങ്ങര ഗ്രാമപഞ്ചായത്ത്), ചെറുമുക്ക് പള്ളിക്കത്താഴം, കൊടിഞ്ഞി കോറ്റത്ത് (നന്നമ്പ്ര ഗ്രാമപഞ്ചായത്ത്), വലമ്പൂര്‍ സെന്‍ട്രല്‍ (അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്), കാഞ്ഞിരാട്ടുകുന്ന്, ചീനിക്കമണ്ണ് (മഞ്ചേരി നഗരസഭ), ഇന്ത്യനൂര്‍ (കോട്ടയ്ക്കല്‍ നഗരസഭ), മോങ്ങം (മൊറയൂര്‍ ഗ്രാമപഞ്ചായത്ത്), പേരശ്ശനൂര്‍ (കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്), പെരിങ്ങാവ് (ചെറുകാവ് ഗ്രാമപഞ്ചായത്ത്), തലക്കടത്തൂര്‍, പൂഴിക്കുത്ത് (ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), മൊല്ലപ്പടി (കണ്ണമംഗലം ഗ്രാമപഞ്ചായത്ത്), അരൂര്‍ (പുളിക്കല്‍ ഗ്രാമപഞ്ചായത്ത്), മുണ്ടിതൊടിക (പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്), എന്‍.എച്ച് കോളനി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി) എന്നീ പ്രദേശങ്ങളിലേക്കാണ് കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്. http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
⭕️18 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
⭕️പ്ലസ്ടു/പ്രീഡിഗ്രി/തത്തുല്യ യോഗ്യതയും. കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവരും ആയിരിക്കണം.
⭕️ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്.
⭕️താല്പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന (The Director Akshaya Payble at Thiruvananthapuram) 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലായ് 15 നും 31 നുമിടയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
⭕️അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പിച്ച ശേഷം ഒറിജിനല്‍ ഡി.ഡി അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, അനുബന്ധ രേഖകള്‍ എന്നിവ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ 2023 ആഗസ്റ്റ് 3 ന് 5 മണിക്കുള്ളില്‍ നേരിട്ട് എത്തിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഓണ്‍ലൈന്‍ അപേക്ഷ നിരസിക്കും. ഡിഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍
👉വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും, 0483-2739027, എന്ന നമ്പറിലും ബന്ധപ്പെടാം.