Spread the love

ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് കേരള സർക്കാർ ”ഉജ്ജ്വല ബാല്യം പുരസ്കാരം 2020” നൽകുന്നു.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് അവസരം. 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം.
25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. കേന്ദ്രസർക്കാരിന്റെ ”നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സ്‌സെപ്ഷണൽ അച്ചിവ്മെന്റ്” കരസ്ഥമാക്കിയ കുട്ടികൾക്ക് ഈ അവാർഡിന് അപേക്ഷിക്കാൻ അർഹതയില്ല. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ ഒക്ടോബർ 30ന് മുമ്പ് അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക്
ജില്ലാ ശിശുസംരക്ഷണ ഓഫീസുകളുമായി ബന്ധപ്പെടുക.

Leave a Reply