Spread the love

ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു


കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍  നവംബര്‍ രണ്ടാം വാരം ക്ളാസുകള്‍ ആരംഭിക്കുന്ന   ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ  കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.  കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍  വൈകീട്ട്് 6.00 മുതല്‍ 8.00 വരെയാണ് ക്‌ളാസ് സമയം.  സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്.  ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത.  ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായപരിധി ഇല്ലമോജോ, വെബ് ജേര്‍ണലിസം, ഓലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും .അനുദിനം മാറുന്ന നവീനസാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും.അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം.  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഒക്ടോബര്‍ 31.  മുന്‍പ് അപേക്ഷിച്ചവര്‍ അപേക്ഷിക്കണ്ടതില്ലകൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484 2422275, 2422068,0471 2726275

Leave a Reply