ഡിപ്ളോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു .
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് 2021-2023 അദ്ധ്യയന വര്‍ഷത്തെ ഡിപ്ളോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് മെരിറ്റ്/മാനേജ്മെന്‍റ്/ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ടകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തിന് ശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അപേക്ഷാ ഫാറത്തിന്‍റെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ 23/11/2021 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിന്‍റേയും അപേക്ഷാ ഫാറത്തിന്‍റേയും പൂര്‍ണ്ണവിവരങ്ങള്‍ www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്.