വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്മെന്റ് (KIED)10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി കളമശ്ശേരിയിലുള്ള KIEDന്റെ ക്യാമ്പസില്‍ വെച്ച് നടത്തുന്നു.
നവംബര്‍ 8 മുതല്‍ 18 വരെ നടത്തുന്ന പരിപാടിയില്‍ പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഒരു വര്‍ഷത്തിനുള്ളില്‍ സംരംഭം തുടങ്ങിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. വനിതകള്‍ക്കും ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്കും വിമുക്തഭടന്മാര്‍ക്കും പരിശീലനം സൗജന്യമാണ്. ജനറല്‍ വിഭാഗത്തിലുള്ള പുരുഷന്മാര്‍ക്ക് 200 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kied.info/ 7012376994