Spread the love

വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകൾ

സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പ്രവർത്തിച്ചുവരുന്ന വാസ്തുവിദ്യാ ഗുരുകുലത്തിലെ വിവിധ കോഴ്സുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 30 വരെ. താൽപര്യമുള്ളവര്‍ ഗുരുകുലം ഓഫീസിലേയ്ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളുമായി ഹാജരാകണം.

1.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) യോഗ്യത – ബിടെക് -സിവില്‍ എന്‍ജീനിയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ് – 200 രൂപ

  1. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരു വര്‍ഷം) യോഗ്യത- എസ്.എസ്.എല്‍.സി. അപേക്ഷ ഫീസ് – 100/-രൂപ
  2. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധിയില്ല. യോഗ്യത- എസ്. എസ്.എല്‍.സി. അപേക്ഷ ഫീസ് – 200/-രൂപ

Leave a Reply