കോഴിക്കോട്: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹാൻഡ്സ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിൽ താത്കാലിക നിയമനത്തിനായി ഒക്ടോബർ നാലിന് ഓൺലൈൻ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾ സെപ്റ്റംബർ 30-ന് വൈകീട്ട് അഞ്ചിനകം ehealthkozhikode@gmail.com ഇ മെയിലിലേക്ക് ബയോഡേറ്റ അയക്കണം.
യോഗ്യത: ഡിപ്ലോമ, ബി.എസ്‌സി., എം.എസ്‌സി., ബി.ടെക്., എം.സി.എ. (ഇലക്‌ട്രോണിക്/കംപ്യൂട്ടർ സയൻസ്/ഐ.ടി.). ഹാർഡ്‌വേർ ആൻഡ് നെറ്റ് വർക്കിങ്ങിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം/ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്‌വേറിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം: 10,000 രൂപ. കാലാവധി: ആറുമാസം. വിവരങ്ങൾക്ക് 9495981755 (ജില്ലാ പ്രോജക്ട് എൻജിനിയർ) ബന്ധപ്പെടുക
ലക്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റ് നിയമനം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റ് നിയമനം. യോഗ്യത: എം.എസ്‌സി. (ഫിസിക്സ്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്, എം.എസ്‌സി. മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്.
എ.ഇ.ആർ.ബി. നടത്തുന്ന ആർ.എസ്.ഒ. സർട്ടിഫിക്കേഷൻ പരീക്ഷ പാസായിരിക്കണം.
പ്രതിഫലം: 50,000 രൂപ. പ്രതിമാസം. കൂടിക്കാഴ്ച 28-ന് 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ.