തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണിലൂടെയും നല്‍കാം. തദ്ദേശ സ്ഥാപനങ്ങളിലെ 213 സേവനങ്ങള്‍ ഓണ്‍ലെന്‍ ആകുന്നതോടെയാണ് അപേക്ഷകളും പരാതികളും സ്വന്തം കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് എവിടെയിരുന്നും ഏതു സമയത്തും നല്‍കാനാകുന്നത്.
ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. കുടുംബശ്രീ ഹെല്‍പ് ഡെസ്‌കിന്റെ സഹായവും തേടാം. ഇതോടെ ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കടലാസുരഹിതമാകും.
ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഒറ്റ ലോഗിനില്‍ എല്ലാ സോഫ്റ്റ്‌വേറിലേക്കും പോകാവുന്ന വിധത്തിലാണ് ഐഎല്‍ജിഎംഎസ് ക്രമീകരണം.
അപേക്ഷാ ഫീസും കോര്‍ട്ട്ഫീ സ്റ്റാമ്ബിന്റെ വിലയും ഓണ്‍ലൈനായി നല്‍കണം. കൈപ്പറ്റ് രസീത്, അപേക്ഷകളില്‍ സ്വീകരിക്കുന്ന നടപടി തുടങ്ങിയവ ഓണ്‍ലൈനില്‍ അറിയാം. മെയിലിലും അപേക്ഷകന്റെ യൂസര്‍ ലോഗിനിലും അക്ഷയ, ഫ്രണ്ട് ഓഫീസ് വഴിയും സേവനങ്ങളും സാക്ഷ്യപത്രങ്ങളും കിട്ടും.
നാട്ടുവാർത്തകളും അറിയിപ്പുകളും അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.