Spread the love
കേരള വിസി നിയമനം:നിയമന നടപടികളുമായി ​ഗവർണർ

ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാൻ വിസി വിസമ്മതിച്ച സാഹചര്യത്തിൽ ഗവർണ്ണർ സ്വന്തം നിലക്ക് നിയമന നടപടിയുമായി മുന്നോട്ട് പോകും. ഇന്നലെ പ്രതിനിധിയെ നൽകണം എന്ന അന്ത്യശാസനം തള്ളിയ വിസി ക്ക് എതിരെ നടപടിയിലേക്കും ഗവർണ്ണർ കടന്നേക്കും.ഗവര്‍ണറെ തള്ളി സര്‍വകലാശാല സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി നിയമവിരുദ്ധമെന്നും ഗവര്‍ണര്‍ സമിതി പിന്‍വലിക്കണമെന്നുമാണ് കേരള സര്‍വകലാശാല പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. ഏകപക്ഷീയമായാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതെന്നുള്ള കടുത്ത വിമര്‍ശനമാണ് സെനറ്റിലെ ഭരണാനുകൂല അംഗങ്ങള്‍ ഉന്നയിച്ചത്.

Leave a Reply