സംസ്ഥാനത്ത് അനന്തരാവകാശികൾ ഇല്ലാത്തതും പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്ത റേഷൻ ഡിപ്പോകളുടെ ലൈസൻസ് നിയമനം സംവരണ തത്വം പാലിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ പ്രസ്താവിച്ചു. കൂടാതെ 135 റേഷൻ ഡിപ്പോകളുടെ അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്യുകയും ലൈസൻസികൾക്ക് ബാധ്യത നിശ്ചയിച്ചിട്ടുള്ള പിഴ തുക സർക്കാരിലേക്ക് അടയ്ക്കുവാനുള്ള സമയം മാർച്ച് 31 വരെ നീട്ടിയനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.