മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുള്ള ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ മാരുടെയും വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും ഒഴിവിലേക്ക് യോഗ്യത ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.socialaudit.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ 2021 ഡിസംബര്‍ 10 നകം ഡയറക്ടര്‍, സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ്, സി.ഡബ്ല്യു.സി ബില്‍ഡിങ് , രണ്ടാം നില., എല്‍.എം.എസ് കൊമ്പൗണ്ട് പാളയം, വികാസ് ഭവന്‍ പി.ഒ ഫോണ്‍: 0471 2724696 എന്ന വിലാസത്തില്‍ ലഭിക്കണം.