നോർത്ത് റെയിൽവേയിൽ 1600 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെൽഡർ, വൈൻഡർ, മെഷീനിസ്റ്റ്, കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ, മെക്കാനിക്ക്, വയർമാൻ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബർ 1 വരെ അപേക്ഷിക്കാം.
പ്രയാഗ് രാജ് ഡിവിഷൻ 703 ഒഴിവുകൾ, ഝാൻസി ഡിവിഷൻ 480 ഒഴിവുകൾ, വർക് ഷോപ്പ് ഝാൻസി 185 ഒഴിവുകൾ, ആഗ്രാ ഡിവിഷൻ 296 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ. 50 ശതമാനം മാർക്കോടെ പത്താം ക്ലാസോ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട ട്രേഡുകളിൽ ഐടിഐ യോ ദേശീയ തലത്തിലുള്ള സർട്ടിഫിക്കറ്റുകളോ ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ. എസ് സി വിറ്റി അല്ലെങ്കിൽ എൻ സി വി റ്റി അംഗീകാരമുള്ളതായിരിക്കണം സർട്ടിഫിക്കറ്റുകൾ. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും rrcecr.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.