കെ-ഡിസ്‌ക് പദ്ധതിക്ക് അംഗീകാരം
അഭ്യസ്തവിദ്യരായതൊഴിലില്ലാത്തവര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് കെ-ഡിസ്‌കിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണം. ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്ക്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവരുമായി ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ ആരായാനും ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെയും കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെയും പ്രാഥമിക കൂടിയാലോചന ആരംഭിക്കാനുമുള്ള കെ-ഡിസ്‌കിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കാനും മന്ത്രിസഭാ തീരുമാനിച്ചു.