എല്ലാ വര്‍ഷവും ഏപ്രില്‍ 29 ന് അന്താരാഷ്ട്ര നൃത്ത ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്നു. 1982 മുതല്‍ അന്താരാഷ്ട്ര നൃത്ത ദിനം ആഘോഷിക്കുന്നു. 1982ല്‍ ഐടിഐയുടെ ഡാന്‍സ് കമ്മിറ്റിയാണ് അന്താരാഷ്ട്ര നൃത്ത ദിനം ആദ്യമായി ആഘോഷിച്ചത്. യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (യുനെസ്‌കോ) പെര്‍ഫോമിംഗ് ആര്‍ട്സിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡാന്‍സ് കമ്മിറ്റിയാണ് അന്താരാഷ്ട്ര നൃത്ത ദിനം ആഘോഷിച്ചു തുടങ്ങിയത്. ആധുനികനൃത്തരൂപത്തിന്റെ മികച്ച പരിഷ്‌കര്‍ത്താവായ ജീന്‍ ജോര്‍ജ് നോവറിന്റെ ജന്മ വാര്‍ഷികദിനമാണ് ഇന്ന്. അത് കൊണ്ട് തന്നെയാണ് ഈ ദിനത്തില്‍ ലോക നൃത്ത ദിനം ആഘോഷിക്കുന്നതും. നൃത്തം സ്വന്തം തൊഴില്‍ മേഖല ആയി പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ദിവസം ഏറെ പ്രധാനമാണ്. നൃത്തത്തിന്റ പ്രാധാന്യം ലോകത്തെ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചറിയിക്കുക എന്നതാണ് ഈ ദിനാഘോഷത്തിന്റെ പ്രാധാന്യം.