Spread the love

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു കേസിൽ അറസ്റ്റിലായ സിപിഎം അത്താണി ലോക്കൽ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറ്റിനെ (ഇഡി) അറിയിച്ചത് ഇതേ ബാങ്കിന്റെ സെക്രട്ടറി. ഇക്കാര്യം ഇഡി കോടതിയെ അറിയിച്ചു. ഈ അക്കൗണ്ടിലൂടെ 63 ലക്ഷത്തിന്റെ ഇടപാട് നടന്നതിന് തെളിവായി ബാങ്ക് സ്റ്റേറ്റ്മെന്റും ഇഡി കോടതിയിൽ നൽകി. അമ്മയുടെ അക്കൗണ്ടെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചു.
അന്വേഷണത്തിൽ അരവിന്ദാക്ഷന്റെ പല ബാങ്ക് അക്കൗണ്ടുകളും ഇഡി കണ്ടെത്തിയിരുന്നു. അതിലൊന്നാണ് പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ അക്കൗണ്ട്. ചന്ദ്രമതിയുടെ പേരിലാണ് അക്കൗണ്ട്. അക്കൗണ്ടിലെ നോമിനി ‘മകൻ ശ്രീജിത്ത്’ ആണ്. എന്നാൽ, ചന്ദ്രമതിക്ക് ഇങ്ങനെയൊരു മകനില്ല. ഒന്നാം പ്രതി സതീഷിന്റെ സഹോദരന്റെ പേരാണ് ശ്രീജിത്ത്. അക്കൗണ്ടിലൂടെ 63 ലക്ഷത്തിന്റെ ഇടപാട് നടന്നുവെന്നും ഇഡി കണ്ടെത്തിയിരുന്നു. എന്നാൽ, ഇഡിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് വാദിച്ച് പെരിങ്ങണ്ടൂർ ബാങ്ക് രംഗത്തെത്തിയിരുന്നു

Leave a Reply