വാസ്തു വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജി കുത്തേറ്റ് മരിച്ചു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ഹോട്ടലില്‍ വച്ചാണ് അദ്ദേഹത്തിന് കുത്തേറ്റത്. റിസപ്ഷനില്‍ വെച്ച് രണ്ട് പേര്‍ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് സമീപത്തുള്ളവര്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുന്നതും കാണാം. ബാഗല്‍കോട്ട് സ്വദേശിയായ ചന്ദ്രശേഖര്‍ ഗുരുജി മുംബൈയിലെ അറിയപ്പെടുന്ന വാസ്തു വിദ്ഗ്ധനായിരുന്നു. അവിടെ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന് വാസ്തു ബിസിനസ്സ് ശ്രദ്ധേയ ബന്ധങ്ങളും ഉണ്ടായിരുന്നു. ബന്ധു മരിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹം ഹുബ്ബള്ളിയില്‍ എത്തിയത്. സ്വന്തം ബിസിനസ് ആവശ്യത്തിനായാണ് അദ്ദേഹം നഗരത്തിലെ പ്രസിഡന്റ് ഹോട്ടലില്‍ എത്തിയത്. കൊലയാളികളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.