170 ഇന്ത്യൻ നദികളുടെ പേരുകൾ വെറും 58 സെക്കൻഡിൽ പറഞ്ഞുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ആർദ്ര.എൻ.നായർ.ആനക്കര മുണ്ടറക്കോട് നിരേഷിന്റെയും രജിതയുടെയും മകൾ ആണ് ആർദ്ര. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ,ഏഷ്യ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ കരസ്ഥമാക്കിയ രണ്ടാം ക്‌ളാസുകാരൻ സച്ചിൻ മാധവിന് ശേഷം അഞ്ചാം ക്ലാസുകാരിയായ ആർദ്രയിലൂടെയാണ് പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്‌കൂളിന് ഇരട്ട ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേടാനായത്