ഗോവിന്ദ് വസന്തയും ഐശ്വര്യയും കസിൻസ് ആണോ ? ഐശ്വര്യയുടെ മറുപടി
മലയാളത്തിൻ്റെ ഭാഗ്യനായിക എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഐശ്വര്യ ലക്ഷ്മി. ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക വേഷങ്ങളിലും മോഡലിങ്ങിലും ഐശ്വര്യ തിളങ്ങിയിട്ടുണ്ട്. 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആണ് ആദ്യമായി അഭിനയിച്ചത്. 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.
സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യ സംഗീത സംവിധായകൻ ആയ ഗോവിന്ദ് വസന്തയുമായി നിരവധി ചിത്രങ്ങൾ മീഡിയയിൽ പങ്കുവെക്കാറുണ്ട്.അടുത്തിടെ ഐശ്വര്യ നൽകിയ അഭിമുഖത്തിൽ നിങ്ങൾ കസിൻസ് ആണോ എന്ന് ചോദ്യം വന്നിരുന്നു അതിന് മറുപടിയായി താരം പറഞ്ഞത് ഇങ്ങനെയാണ്. തനിക്ക് ഒരുപാട് കാലമായി ഗോവിന്ദ് ചേട്ടനെ അറിയാമെന്നും താന്‍ അഭിനയിച്ച ആദ്യ പരസ്യ ചിത്രത്തില്‍ അദ്ദേഹമായിരുന്നു മ്യൂസിക് ചെയ്തതെന്നും ഐശ്വര്യ പറയുന്നു. ”അതിനുശേഷം ഞാന്‍ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയി മാറി. ഇരിങ്ങാലക്കുടയിലാണ് അവരുടെ വീട്. ഞാനവിടെ ഇടയ്ക്കിടെ പോകാറുണ്ട്. ഒരു പക്ഷേ അതുകൊണ്ട് ആയിരിക്കണം ഞങ്ങള്‍ കസിന്‍സ് ആണ് എന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്. വാസ്തവത്തില്‍ ഗോവിന്ദ് എന്റെ കസിന്‍ ബ്രദര്‍ അല്ല. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടുകാരെ കൊണ്ട് എന്നെ ദത്തെടുപ്പിച്ച പോലെയാണ്. എനിക്ക് സഹോദരങ്ങള്‍ ഇല്ല. അതുകൊണ്ടുതന്നെ എന്റെ ഒട്ടുമിക്ക ഫ്രണ്ട്‌സിനോടും ഞാന്‍ ഇടപഴകുന്നത് അത്തരത്തിലാണ്” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.