Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളം- തമിഴ് -കന്നട ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടാവുന്ന കോലാഹലങ്ങളിൽ പ്രതികരിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കണ്ടാൽ സ്ത്രീകൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ നടക്കുന്നത് സിനിമാ രംഗത്ത് മാത്രമാണെന്ന് പ്രചരിപ്പിക്കുന്നതുപോലെ തോന്നുമെന്ന് നടി പറഞ്ഞു. ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകൾക്കു നേരേ അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സിനിമാരംഗത്തെമാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു.

അതേസമയം ഹേമ കമ്മിറ്റിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ തമിഴ് താരങ്ങളുടെ സംഘടനയായ നടികൾ സംഘം രൂപവൽക്കരിച്ച പ്രത്യേക സമിതി കൈകൊണ്ട തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായും നടി വ്യക്തമാക്കി. കുറ്റാരോപിതർക്ക് മുന്നറിയിപ്പു നൽകുമെന്ന സമിതിയുടെ തീരുമാനത്തിൽ തെറ്റില്ല. അതിക്രമം നേരിട്ടവർ മാധ്യമങ്ങളിൽ വെളിപ്പെടുത്തരുതെന്ന തീരുമാനത്തെ അനുകൂലിക്കുന്നെന്നും ഖുശ്ബു വ്യക്തമാക്കി.

Leave a Reply